കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ സുരക്ഷാജീവനക്കാരന്‍ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മര്‍ദനമേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തുടർന്ന് സക്കീന മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ പരാതി നൽകി.മുഖത്ത് കൈമടക്കി രണ്ട് കുത്ത് കുത്തുകയാണ് ചെയ്തതെന്ന് സക്കീന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തർക്കം തുടങ്ങിയപ്പോൾ സക്കീന ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ ജീവനക്കാരൻ മുഖത്തടിക്കുകയായിരുന്നുവെന്ന് സക്കീന പ്രതികരിച്ചു. പരാതി പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചതായി സക്കീന വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply

Your email address will not be published. Required fields are marked *