മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ എസ്ഡിപിഐ പ്രവർത്തകൻ കത്തി വീശി. മേൽമുറി പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെയാണ് സംഭവം. എസ്ഡിപിഐ പ്രവർത്തകൻ ജുനൈദാണ് കത്തി വീശി വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചത്. യുവാവ് കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കോളേജിലെ മൂന്നാം വർഷ രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മേൽമുറി അങ്ങാടിയിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ് ജുനൈദ് കത്തിയെടുത്ത് ആക്രമിക്കാൻ നോക്കിയതെന്നാണ് റിപ്പോർട്ടുകൾ
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

