മലപ്പുറം: സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാൽസംഗം ചെയ്ത കേസില്‍ യുവാവ് പിടിയില്‍. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത്. പോക്സോ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവ ദിവസം മുഖം കഴുകാനാനെത്തിയ പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാത്കാരമായി പിടിച്ചുവെച്ച് ബലാത്സംഘം ചെയ്യുകയായിരുന്നു. കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഘം ചെയ്യുന്നത് പ്രതി മൊബൈലില്‍ പകര്‍ത്തി. മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈല്‍ ദൃശ്യങ്ങള്‍ അയച്ചു നല്‍കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. യുവാവ് ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു. നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

1 Comment

Leave a Reply

Your email address will not be published. Required fields are marked *