തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ കൊലപാതകം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പ്രതി ഗുണ്ടാ ലിസ്റ്റിലുള്ളയാളെന്ന് പോലീസ് അറിയിച്ചു.

ഇന്ന് രാവിലെയായിരുന്നു തലസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലുള്ള ജീവനക്കാരൻ അയ്യപ്പൻ (34) കൊല്ലപ്പെട്ടു. രാവിലെ 8.30ഓടെയായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ബൈക്കിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. ഇതിന് ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *