ആലുവയിൽ റെയിൽപാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന്റെ കൈ അറ്റു

ആലുവയിൽ റെയിൽപാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന്റെ കൈ അറ്റു. തമിഴ്‌നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് അറ്റത്. പുളിഞ്ചുവട് ഭാഗത്ത് റെയിൽ പാത മുറിച്ച് കടക്കുമ്പോൾ തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജനശദാബ്ദിയാണ് ഇടിച്ചത്. ചോരവാർന്ന് കിടന്ന ഇയാളെ റെയിൽവെ, ലോക്കൽ പൊലീസ് ചേർന്ന് ആശുപത്രിയിലെത്തിച്ചു. റെയിൽ പാതയിൽ വളവുള്ള ഭാഗമായതിനാൽ പുളിഞ്ചുവട് ഭാഗത്ത് റെയിൽവെ ലൈൻ മുറിച്ച് കടക്കുന്നത് സ്ഥിരം അപകടത്തിന് കാരണമാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *