കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കല്‍ കടപ്പുറത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ കടലൂരില്‍നിന്ന് ഇരവിപുരം പോലീസാണ് പിടികൂടിയത്. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തശേഷം അശ്ലീലദൃശ്യങ്ങള്‍കാട്ടി പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പോലീസ് പറയുന്നു.

സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *