തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയർന്ന ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
ഹോൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വർണ്ണ വില.

