മാസ്ക് ഒഴിവാക്കില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാനം ഉത്തരവിറക്കിയത്. അതേസമയം, മാസ്ക് ഉപയോഗവും ശുചിത്വവും തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *