മലപ്പുറത്ത് ഗുഡ്സ് ഓട്ടോയില്‍ സ്‌ഫോടനം: ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

പെരിന്തൽമണ്ണ: ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. 5 വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാണ്ടിക്കാട്–പെരിന്തൽമണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച 12 മണിക്കാണ് അപകടമുണ്ടായത്. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന എന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രശ്നമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം

വാഹനത്തിൽ പടക്കം ഉൾപ്പടെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി സംശയമുണ്ട്. പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഭാര്യയേയും മക്കളേയും ഓട്ടോയുടെ അടുത്തേക്ക് വിളിച്ച് തീകൊളുത്തിയതാണെന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *