വയനാട്: വയനാട് പനമരം കുണ്ടാലയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭാര്യയോടുള്ള സംശയമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുവീട്ടിൽ എത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദീഖിന്റെ ഭാര്യ നിതാഷെറിൻ ( 22 ) കൊല്ലപ്പെട്ടത്. നിതയുടെ ബന്ധുവീടാണ് ഇത്. ഭർത്താവ് സിദീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ചയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൽ റഷീദിന്‍റെ വീട്ടിൽ രണ്ട് വയസുള്ള മകനോടൊപ്പം ദമ്പതികൾ എത്തിയത്. വീടിന്‍റെ മുകളിലത്തെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊലീസിന് കൈമാറിയത്.

പൊലീസ് സ്ഥലത്തെത്തി വിളിച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

Leave a Reply

Your email address will not be published. Required fields are marked *