നായയുടെ കടിയേറ്റ ഒൻപതുകാരൻ പേയിളകി മരിച്ചു; കുട്ടി  മരിച്ചത് പേപട്ടി കടിച്ചിട്ടും കുത്തിവെപ്പ് എടുക്കാതിരുന്നതിനാൽ !

കൊല്ലം: വളർത്തു നായയുടെ കടിയേറ്റ ഒൻപതുകാരൻ പേയിളകി മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസൽ (9) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുട്ടിക്ക് വീട്ടിലെ വളർത്തു നായയുടെ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് കുട്ടി മരണപ്പെട്ടത്.

മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. സമീപ പ്രദേശത്ത് പേപ്പട്ടി കടിച്ച പലരും ചികിൽസതേടിയിട്ടും വീട്ടുകാർ ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. കുട്ടിയെകടിച്ച നായയേയും അടിച്ചോടിച്ചുവിട്ടതായി പറയുന്നു.

ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയോ ചെയ്യാതിരുന്നത് ഭയം കാരണമെന്നാണ് സൂചന. ഒരാഴ്ച മുമ്പ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയർന്നത്. അസുഖം മൂർഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *