ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ വേട്ടെടുപ്പ് തുടങ്ങി. മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ ബി.എന്‍. വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.

തുടര്‍ന്ന് വിജയകുമാറിന്റെ സദോദരന്‍ ബി.എന്‍. പ്രഹഌദാണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അതേസമയം, തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ കാലെഗൗഡയെ പിന്‍വലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡിക്ക് സഖ്യകക്ഷിയായ ജെ.ഡി.എസ് പിന്തുണ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *