കോഴിക്കോട്: നിപ ഭീതിയെത്തുടര്‍ന്ന് പ്രവേശനോത്സവം നീട്ടിവെച്ച കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. നിപയെത്തുടര്‍ന്ന് മറ്റ് സ്‌കൂളുകള്‍ തുറന്ന സമയത്ത് കോഴിക്കോടും മലപ്പുറത്തും സ്‌കൂളുകള്‍ തുറന്നിരുന്നില്ല.
രണ്ടു ജില്ലകളിലും സ്‌കൂളുകളില്‍ ഇന്ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നിപ ഭീതി ഒഴിയുകയാണെങ്കിലും ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍ പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഒഴിവാക്കി.
