ബെംഗളൂരു: പ്രശസ്തമായ ജോഗ് ഫാൾസ് സന്ദർശിക്കുന്നവർക്ക് ടൂർ പാക്കേജ് ഒരുക്കി കർണാടക ആർ.ടി.സി. വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നാണ് ശിവമോഗയിലെ ജോഗിലേക്ക് എ.സി, നോൺ എ.സി സ്ലീപ്പർ സർവീസുകൾ ഏർപ്പെടുത്തിയത്. സർവീസുകൾ ഈ മാസം 22 ന് ആരംഭിക്കും.

രാത്രി 10.30 ന് മജസ്റ്റിക്ക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്നും പുറപ്പെട്ട് രാവിലെ 5.30. ഓടെ സാഗറിലെത്തും. തുടർന്ന് വരാദഹള്ളി, വരാദമുല, ഇക്കേരി, കേളാടി, ജോഗ് എന്നിവ സന്ദർശിച്ച് രാത്രി 10 ന് ബെംഗളൂരുവിലേക്ക് തിരിക്കും. മുതിർന്നവർക്ക് 2300 രൂപയും ആറ് മുതൽ 12 വരെയുള്ളവർക്ക് 2100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, ഹോട്ടലിലെ വിശ്രമം എന്നിവ അടക്കമാണ് ഈ തുക. കൂടുതൽ വിവരങ്ങൾക്ക്: https://ksrtc.in/oprs-web/

Leave a Reply

Your email address will not be published. Required fields are marked *