പാലക്കാട്‌: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കത്തിനെത്തിയ സി.പി.എം. നേതാവിനെ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി.പാലക്കാട്‌ മരുതറോഡ്‌ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം കൊട്ടേക്കാട്‌ കുന്നംക്കാട്‌ സ്വദേശി ഷാജഹാന്‍(40) ആണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്‌.എസാണെന്നു സി.പി.എം. ആരോപിച്ചു.

ഇന്നലെ രാത്രി 9.15 നു കുന്നംകാട്‌ വച്ചാണ്‌ ആക്രമണമുണ്ടായത്‌. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താന്‍ പോകുന്ന വഴിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഷാജഹാനെ ആക്രമിക്കുകയായിരുന്നുവെന്നാണു പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിനു സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണിയുണ്ടായിരുന്നതായി എ. പ്രഭാകരന്‍ എം.എല്‍.എ. അറിയിച്ചു. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *