രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിലയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യമിടിവുമൂലം ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇറക്കുമതി കുറയാനിടയായതെന്നാണ് റൂയിട്ടേഴ്‌സിന്റെ സര്‍വെയില്‍ പറയുന്നത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണം ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ 2017ല്‍ 880 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. നടപ്പ് വര്‍ഷം ഇറക്കുമതി 725 ടണ്‍ ആയി കുറയുമെന്നാണ് സര്‍വെയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *