ചാലക്കുടി ടൂറിസം കേന്ദ്രങ്ങളില്‍ വിലക്ക്

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക്. 

ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. നാളെ മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *