ഡൽഹി : ദില്ലി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന ധര്‍ണ അഞ്ചാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥര്‍ തടയുകയാണെന്ന് ആരോപിച്ചാണ് കേജരിവാളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നത്.
ഇന്നും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ നാളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആംആദ്മി പ്രവര്‍ത്തകര്‍ അറിയിച്ചു.
2018-06-15
