കോഴിക്കോട്∙ ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു. സംഭവത്തിൽ യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) എന്നിവരെ പൊലീസ് പിടികൂടി. ഇവരെ സഹായിച്ച ഷക്കീൽ ഷാ (42), ഇർഷാദ് എന്നിവരും പിടിയിലായി. പ്രതികളെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും.

യു.പി സ്വദേശിനിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

ചെന്നൈയിലേക്ക് പോകുന്നെന്ന് പറഞ്ഞ് പരിചയക്കാരായ ഈ നാലുപേർക്കൊപ്പം പെൺകുട്ടി ഇന്നലെയാണ് യുപിയിൽനിന്ന് കോഴിക്കോട്ടെത്തിയത്. സംഘത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. േകാഴിക്കോടെത്തിയ ശേഷം മുറിയെടുത്ത് താമസിച്ചു.

പിന്നീട് പെൺകുട്ടിയെ ചെന്നൈയിലേക്ക് അയയ്ക്കാനായി ഇവർ റെയിൽവേ സ്റ്റേഷനിലെത്തി. എന്നാൽ പെൺകുട്ടി പോകാൻ‌ തയാറായില്ല. പെൺകുട്ടി ബഹളം വയ്ക്കുന്നത് ആർപിഎഫിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *