റോബിൻ ആ രോഗ വിവരം ബിഗ് ബോസിൽ പറഞ്ഞില്ല; ഒരു യഥാർഥ ഗെയിമറായത് കൊണ്ടാണ് റോബിൻ അങ്ങനെ പെരുമാറിയതെന്നാണ് ആരാധകർ

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഡോ. റോബിൻ രാധകൃഷ്ണൻ. മറ്റ് താരങ്ങൾക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് റോബിൻ സ്വന്തമാക്കിയത്. എന്നാൽ പുറത്ത് വന്നതിന് ശേഷം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ താരം നടത്തിയിരുന്നു. അതിലൊന്ന് തന്റെ അസുഖവിവരമാണ്. ( robin radhakrishnan’s health issue )

തലയ്ക്ക് പിന്നിൽ ഒരു ട്യൂമർ ഉണ്ടെന്നും കുറേ വർഷങ്ങളായി താൻ അതുമായി മുന്നോട്ട് പോവുകയാണെന്നുമൊക്കെയാണ് റോബിൻ പറഞ്ഞത്. ഇക്കാര്യങ്ങൾ ബിഗ് ബോസിനുള്ളിലോ പുറത്ത് വന്നതിന് ശേഷമോ റോബിൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. ഒരു യഥാർഥ ഗെയിമറായത് കൊണ്ടാണ് റോബിൻ അങ്ങനെ പെരുമാറിയതെന്നാണ് ആരാധകർ പറയുന്നത്.

ഇതിനു മുൻപുള്ള പല മത്സരാർത്ഥികളും തന്റെ രോഗവിവരം പറഞ്ഞു സഹതാപ തരംഗം ഉണ്ടാക്കിയ വോട്ട് ചോദിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും നിങ്ങളൊരു വ്യത്യസ്തം തന്നെ. നിങ്ങൾക്ക് വോട്ട് ചെയ്തിൽ അഭിമാനിക്കുന്നു. ഡോക്ടർ റോബിൻ നിങ്ങളാണ് ശരിക്കും റിയൽ ഗെയിമർ’ എന്നുമാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *