കൊച്ചി : ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കലൂരിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

ഗാനമേളയ്ക്കിടെ ഒരാൾ മദ്യപിച്ചെത്തി ബഹളം വച്ചു. അയാളെ സംഘാടകരും അധികൃതരും ചേർന്ന് പുറത്താക്കി. ഗാനമേള കഴിഞ്ഞ് ആൾക്കാർ മടങ്ങാനിരിക്കുന്നതിനിടെ ഇയാൾ വീണ്ടും മടങ്ങിയെത്തി ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സംഘാടകരെ വിളിച്ചുവരുത്തി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപേയാഗിച്ച് രാജേഷിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *