സംശയം തോന്നി വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചു; കിട്ടിയതോ ! പേടിപ്പിക്കുന്ന വീഡിയോ കാണാം

മദ്ധ്യപ്രദേശിലെ ഷാജാപൂരിലെ ഒരു സ്കൂളിലെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ( viral snake video ). പത്താം ക്ലാസില്‍ പഠിക്കുന്നൊരു വിദ്യാര്‍ത്ഥി രാവിലെ സ്കൂളിലെത്തിയ ശേഷം അധ്യാപകരെ വന്ന് കണ്ട് ഒരു സംശയം അറിയിക്കുകയായിരുന്നു. സ്കൂളിലേക്ക് വരുംവഴി ബാഗിനകത്ത് എന്തോ അനക്കം അനുഭവപ്പെട്ടു എന്നായിരുന്നു വിദ്യാര്‍ത്ഥി അറിയിച്ചത് ( viral snake video ).

താൻ പേടി കൊണ്ടാണ് ബാഗ് തുറന്നുനോക്കാതിരുന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതോടെ ബാഗ് പരിശോധിക്കാൻ അധ്യാപകര്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടത്തിലൊരു അധ്യാപകൻ ഏറെ തയ്യാറെടുപ്പുകളോടെ ബാഗ് തുറന്നു. പുസ്തകങ്ങളെല്ലാം മാറ്റി ബാഗ് കുടഞ്ഞ് പരിശോധിച്ചപ്പോളാണ് നല്ല ഉഗ്രനൊരു മൂര്‍ഖൻ പാമ്പിനെ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *