കോഴിക്കോട്∙ ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണു കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. മകൻ ഷൈനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

അച്ഛനുമായി ഷൈന്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ട അമ്മയേയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷാജിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഷൈനിനും പരിക്കേറ്റെങ്കിലും ഇത് അത്ര ഗുരുതര സ്വഭാവമുള്ളതല്ല. ഷൈനും ചികിൽസയിലാണ്. അക്രമകാരിയായ ഇയാൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഷൈനെ കീഴടക്കുന്നതിന് പൊലീസിന് രണ്ടു തവണ വെടിയുതിർക്കേണ്ടിവന്നു.

അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *