കണ്ണൂരില്‍ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; മുഖംമൂടി ധരിച്ച ഒരാളെ വീടിനു സമീപം കണ്ടതായി നാട്ടുകാർ

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. യുവതി പാനൂരിലെ സ്വകാര്യ ലാബിൽ ജീവനക്കാരിയാണ്.

വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും തൊട്ടടുത്തുള്ള മരണവീട്ടിലായിരുന്നു. അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ മരണവീട്ടിലായിരുന്ന സമയത്താണ് കൊലപാതകം. അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. യുവതിയുടെ കൈ ഞരമ്പുകളും മുറിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി പോലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് കുറച്ചു നാളുകൾക്ക് മുമ്പാണ് ഖത്തറിലേക്ക് തിരികെ പോയത്.

Leave a Reply

Your email address will not be published. Required fields are marked *