ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു

കൊല്ലം: മൈലക്കാട് ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാര്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഗൗരി എന്നിവരാണ് മരിച്ചത്. കൊല്ലം ദേശീയപാതയില്‍ മൈലക്കാട് ജംഗ്ഷനിലാണ് അപകടം. ബൈക്കില്‍ സഞ്ചരിച്ചവരെ പിന്നിലൂടെ എത്തിയ കണ്ടെയ്നര്‍ ലോറി ഇടിക്കുകയും നൂറുമീറ്ററോളം വലിച്ചുകൊണ്ടുപോകുകയും ചെയ്തു. ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി.

ലോറി ഡ്രൈവറെ കൊട്ടിയം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ മറ്റെന്തിലും കാരണമാണോ അപകടമുണ്ടാക്കിയതെന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *