ലക്‌നോ: യു.പിയിലെ ചര്‍ബാഗിലെ പ്രമുഖ ഹോട്ടലായ വിരാട് ഇന്‍ര്‍നാഷണലില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ രണ്ട്‌പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഹോട്ടലിന്റെ മുന്‍ഭാഗത്താണ് തീപിടിച്ചത്. തീപിടിച്ച ഉടന്‍ ഹോട്ടലിലുണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

ഈ മാസം രണ്ടാം തവണയാണ് ലക്‌നോവിലെ കെട്ടിടത്തില്‍ തീപിടിക്കുന്നത്. രണ്ടാഴ്ച മുമ്പ് ബേഹ്ത സബോളിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *