പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന, ആദ്യപകുതി സമനിലയില്‍

ദോഹ∙ ഫിഫ ലോകകപ്പിൽ ഘാനയ്ക്കെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനുള്ള അവസരം നഷ്ടമാക്കി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു ഗോളിലെത്തിക്കാൻ സാധിച്ചില്ല. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസില്‍നിന്നു പന്തു തട്ടിയെടുത്ത പോർച്ചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോയ്ക്കു പാസ് നൽകി. പക്ഷേ ഘാന ഗോളി ലോറൻസ് അതി സിഗി കൃത്യമായി പ്രതിരോധിച്ചു.  ആദ്യ പകുതി പിന്നിടുമ്പോള്‍ പോര്‍ച്ചുഗല്‍-ഘാന മത്സരം ഗോള്‍ രഹിത സമനിലയില്‍

portugal-vs-ghana-fifa-world-cup

Leave a Reply

Your email address will not be published. Required fields are marked *