കളിക്കിടെ നെയ്മറിന് പരിക്ക് ; ലോകകപ്പിൽ ബ്രസീലിന് ആശങ്ക

സെർബിയയ്ക്കെതിരായ കളിക്കിടെ പരുക്കേറ്റ ബ്രസീൽ സൂപ്പർ താരം നെയ്മാറിന് അടുത്ത കളി നഷ്ടമായേക്കും. സ്വിറ്റ്സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കാൻ സാധ്യത കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പർ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്പോര്‍ട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമേ പരുക്ക് ഗുരുതരമാണോയെന്ന് പറയാനാകുവെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീരുവച്ച കണങ്കാലുമായാണ് നെയ്മാര്‍ എന്‍പതാം മിനിറ്റില്‍ മൈതാനം വിട്ടത്.

24 മുതല്‍ 48 മണിക്കൂര്‍ വരെ നിരീക്ഷിച്ചശേഷമേ പരുക്കു സംബന്ധിച്ച‌ു വ്യക്തത വരൂവെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ പരിശീലക സംഘത്തെ അറിയിച്ചു. നെയ്മാറുടെ ലോകകപ്പിന് അവസാനമായിട്ടില്ലെന്നും വരും മത്സരങ്ങളിലും കളിക്കുമെന്നാണു പ്രതീക്ഷയെന്നും പരിശീലകന്‍ ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

neymar-s-injury

Leave a Reply

Your email address will not be published. Required fields are marked *