മുംബൈ: മിസ് ഇന്ത്യയായി തമിഴ്‌നാട്ടുകാരി അനുക്രീതിയെ തെരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന മിസ് ഇന്ത്യ മത്സരത്തിലാണ് പത്തൊമ്പതുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി അനുക്രീതി വാസ് പട്ടം ചൂടിയത്. അനുക്രീതി നേരത്തെ എഫ് ബി ബി കളേര്‍സ് ഫെമിന മിസ് തമിഴ്‌നാട് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിസ് വേള്‍ഡ് മാനുഷി ഛില്ലര്‍, അനുക്രീതിയെ മിസ് ഇന്ത്യ കിരീടമണിയിച്ചു. ഹരിയാനയില്‍നിന്നുള്ള മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആന്ധ്ര സ്വദേശി ശ്രേയ റാവു കമവരപ്പ് സെക്കന്‍ഡ് റണ്ണറപ്പായി.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, നടന്‍ ആയുഷ്മാന്‍ ഖുറാനാ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത, ബോളിവുഡ് താരങ്ങളായ ബോബി ഡിയോള്‍, കുനാല്‍ കപൂര്‍, ടിവി അവതാരക മല്ലിക അറോറാ, ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, കെ. എല്‍. രാഹുല്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണു വിജയികളെ തെരഞ്ഞെടുത്തത്.

ബോളിവുഡ് താരങ്ങളായ കരീനാ കപൂര്‍, മാധുരി ദീക്ഷിത്, ജാക്വിലിന്‍ ഫെര്‍ണാഡസ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ചടങ്ങിനു മാറ്റു കൂട്ടി. വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *