കാട്ടുപന്നി വേട്ട: ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ കേസ്

Wild Boar. Photo: DenBoma / iStock

ചേലക്കര: വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ വനംവകുപ്പ് കേസെടുത്തു. ചേലക്കര വെങ്ങാനെല്ലൂര്‍ പൂനാട്ട് പി.ജെ. മാത്യുവിനെതിരെയാണ് കേസ്.

ഇയാള്‍ ഒളിവിലാണ്. മാത്യു കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മായന്നൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിവേട്ട കണ്ടെത്തിയത്.

മേപ്പാടം മേലാംകോല്‍ പ്രദേശത്ത് കൃഷിയിടത്തോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍നിന്ന് കഷണങ്ങളാക്കിയ നിലയില്‍ കാട്ടുപന്നിയിറച്ചിയും കെണിക്കായൊരുക്കിയ കമ്പികളും സാധനസാമഗ്രികളും പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *