ഇംഫാല്‍: ഇരുപത്തേഴ് കോടിയുടെ നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് ഉള്‍പ്പെട്ട ഏഴംഗ സംഗം പിടിയില്‍. ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്ലയിലെ സ്വയം ഭരണ കൗണ്‍സില്‍ ചെയര്‍മാനുമായ ലക്കോസി സോ ഉള്‍പ്പെടെയുള്ള സംഘമാണ് നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പിടിയിലായിരിക്കുന്നത്.

4.5 കിലോ ഹെറോയിന്‍, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകളും, രണ്ട് തോക്കുകളും, രണ്ട് തോക്ക് ലൈസന്‍സ് ബുക്കുകള്‍, എട്ട് പാസ്ബുക്കുകള്‍ എന്നിവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ലങ്കോലിലെ ഗെയിം വില്ലേജിലുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്. തെരച്ചിലില്‍ രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *