ഹിന്ദുഐക്യം അട്ടിമറിച്ചത് വെള്ളാപ്പള്ളി നടേശന്‍ ; സംവരണം ഉള്ളിടത്തോളം ഐക്യം നടക്കാത്തകാര്യമെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ഹിന്ദു ഐക്യശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംവരണം നില്‍ക്കുന്ന കാലത്തോളം ഹിന്ദുഐക്യം സാധ്യമല്ലെന്നും പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവരണത്തിന്റെ ഗുണഭോക്താക്കളായി മാറിയത് സമ്പന്നരായിരുന്നെന്നും പറഞ്ഞു.

ആഡംബര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പലരും ഇപ്പോഴും സംവരണ ആനുകൂല്യങ്ങള്‍ ​മേടിക്കുന്നതിനെ ന്യായീകരിക്കാനാകുമോ എന്നും ചോദിച്ചു.ഹിന്ദു ഐക്യം സംവരണം നിലനില്‍ക്കുന്ന കാലത്തോളം സാധ്യമല്ലെന്നും ഹിന്ദു എക്യശ്രമങ്ങളെ അട്ടിമറിച്ചത് വെള്ളാപ്പള്ളിയാണെന്നും കുറ്റപ്പെടുത്തി. എന്‍എസ്എസ് സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്നും പറഞ്ഞു.

അംഗങ്ങളില്‍ നിന്ന് എന്‍എസ്എസ് നികുതി പിരിക്കുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുമുണ്ട്. അതേസമയം സര്‍ക്കാര്‍ എല്ലാവരില്‍ നിന്നും നികുതി പിരിക്കുക്കുന്നുണ്ട്. സമൂഹത്തില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ സംവരണത്തിന്റെ കാര്യം വരുമ്പോള്‍ ഇവിടെ ജാതി ഉയര്‍ന്നുവരുമെന്നും ഒബിസി വിഭാഗത്തില്‍പ്പെട്ട പല ഉന്നത രാഷ്ട്രീയക്കാരുടെയും ഭാര്യമാര്‍ നായന്മാരാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *