കാണാതായ അഭിഭാഷക ഫ്ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍:പുഴക്കലില്‍ അഭിഭാഷകയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്. ഫ്ളാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു.

വിവാഹ മേചിതയായ നമിത ശോഭന, ആമ്പക്കാട് തങ്കം റസിഡന്‍സി എന്ന ഫ്ളാറ്റിലാണ് താമസിച്ചുവന്നത്. 9ാം തീയതി വൈകുന്നേരം ഓഫീസില്‍ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഫ്‌ലാറ്റിലേക്ക് പോയത്. പിന്നീട് ഫോണില്‍ കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് ശുചിമുറിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *