റായ്പുര്‍: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ രംഗത്ത്. രാഹുല്‍ ഗാന്ധി മന്ദബുദ്ധിയാണെന്നാണ് സരോജ് പാണ്ഡെ പറഞ്ഞത്. മുമ്പ് പല തവണയും ഇവര്‍ രാഹുലിനെ ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുണ്ട്.

രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പക്ഷേ, അതിന് ഒരു പ്രായമുണ്ടെന്നും 40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി എന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടതെന്നായിരുന്നു സരോജ് പാണ്ഡെ പരിഹസിച്ചത്.

കേരളത്തിലെ ആര്‍എസ്എസുകാര്‍ക്കു നേരെ സിപിഎംകാര്‍ കണ്ണുരുട്ടിയാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് മുമ്പ് സരോജ് പാണ്ഡെ ഭീഷണിപെടുത്തിയിരുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമത്തിന് സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു പാണ്ഡെയുടെ ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *