പാലക്കാട്: അനില്‍ കെ. ആന്റണിയുടെ രാജി ആശയപരമായ അനിവാര്യതയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എൽ.എ. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍നിന്നുകൊണ്ട് അനിലിന്റേതുപോലുള്ള പരാമര്‍ശം നടത്താനാകില്ല. അത്തരം പ്രവണതകള്‍ ഇല്ലാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിളിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ഇന്ത്യയുടെ പരമാധികാരം ശക്തമായ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ടതാണ്. അതിന്റെ ഏക ചിഹ്നം നരേന്ദ്ര മോദിയാണെന്ന ചിന്ത യൂത്ത് കോണ്‍ഗ്രസിനില്ല. അതിനാല്‍ മോദിക്കെതിരായ വിമര്‍ശനങ്ങള്‍ ഇന്ത്യക്കെതിരായ വിമര്‍ശനങ്ങളാണെന്ന് ധരിക്കാന്‍ തയാറല്ല. ഷാഫി പറമ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *