ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടു, കോഴിക്കോട്ട് ചികിത്സയിലായിരുന്ന യുപി സ്വദേശി മരിച്ചു

കോഴിക്കോട് : ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാൾ ട്രെയിനിലൊപ്പമുണ്ടായിരുന്ന വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയെ സംഭവത്തിന് ദൃക്സാക്ഷിയായ യാത്രക്കാർ ചേർന്ന് പിടികൂടിയാണ് ആർപിഎഫിന് കൈ മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *