സെന്റ്പീറ്റേഴ്‌സ് ബെര്‍ഗ്: ഇന്‍ജുറി ടൈമില്‍ രണ്ട് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത് ബ്രസീല്‍. മല്‍സരത്തിന്റെ മുഴുവന്‍ സമയത്തും ഉറച്ചു പ്രതിരോധിച്ച കോസ്റ്ററിക്കയുടെ വല കുലുക്കാന്‍ ബ്രസീലിയന്‍ താരങ്ങള്‍ പെടാപ്പാട്‌പെട്ടു. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയും ആറാം മിനിറ്റില്‍ നെയ്മറും നേടിയ ഗോളുകളിലാണ് ബ്രസീലിന്റെ ജയം.

റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ ജയമാണിത്. ആദ്യ മല്‍സരത്തില്‍ മഞ്ഞപ്പട സ്വിറ്റ്‌സര്‍ലന്‍ഡുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.

ഇതോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പില്‍ മുന്നിലെത്തി. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കോസ്റ്ററിക്ക പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *