കാണാതായ 17-കാരന്‍ മരിച്ചനിലയില്‍; ആറുനില കെട്ടിടത്തില്‍നിന്ന് ചാടിയതെന്ന് പോലീസ്

പാലക്കാട്: പാലക്കാട് പേഴുംകരയില്‍നിന്ന് കാണാതായ 17-വയസ്സുകാരന്‍ മരിച്ചു. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. തൃശ്ശൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്ന ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചമുതലാണ് അനസിനെ കാണാതായത്.

ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് അനസ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അനസിനെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *