തൃശൂരിൽ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; അച്ഛൻ തൂങ്ങിമരിച്ച നിലയിൽ

തൃശൂരിൽ അച്ഛനെയും കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആളൂരിലാണ് സംഭവം. ബിനോയ്,  രണ്ടര വയസുള്ള മകൻ അഭിജിത്ത് കൃഷ്ണ എന്നിവ​രുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബിനോയ് തൂങ്ങി മരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലുമാണ് കണ്ടെത്തിയത്.

പ്രവാസിയായിരുന്ന ബിനോയ് ഹൃദ്രോഗിയായതിനാൽ ഇപ്പോൾ നാട്ടിൽ ലോട്ടറി കച്ചവടം നടത്തുകയാണ്. മകന് സംസാരശേഷിയില്ലാത്തതിൽ ഇവർക്ക് മാനസിക പ്രയാസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് പൊലീസ് കരുതുന്നത്. ആളൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *