ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചു

മലപ്പുറം : ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫീസിൽക്കയറി മർദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേർക്കൊപ്പം എത്തി ലേഖകൻ ടി.വി. സുരേഷിനെ ക്രൂരമായി മർദിച്ചത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മൂന്നംഗസംഘം ഓഫീസിൽ കയറി അക്രമം അഴിച്ചുവിട്ടത്.

ദേശാഭിമാനിയിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മിൽ ഫോണിൽ വാക്കുതർക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും വാക്കുതർക്കമുണ്ടാക്കി. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോർഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസിൽ വിവരം അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *