ഗുണ്ടാ ആക്രമണം: കോഴിക്കോട്ട് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു; ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സദാചാര ഗുണ്ടാ ആക്രമണം. പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഒരു സംഘം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. വിശാഖിന്റെ കൈകാലുകള്‍ ഒടിയുകയും തലയില്‍ ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.  നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപം വെച്ചായിരുന്നു ആക്രമണം. വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ അക്രമി സംഘത്തെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്‌സ് കട്ടകളും ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *