ഗാര്‍ഡ് ഓഫ് ഓണറിനിടെ വ്യോമസേനാംഗം കുഴഞ്ഞുവീണു; ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ആരോഗ്യം ശ്രദ്ധിക്കണമെന്ന ഉപദേശവും നല്‍കി. വ്യോമസേനാംഗത്തിനൊപ്പം ഏതാനും നിമിഷം ചിലവഴിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് പോയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *