മനാമ: നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിമാനത്തില്‍ വച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി ക്യാപ്റ്റന്‍ രാജു അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ അടിയന്തിരമായി ഇറക്കുകയും ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.മസ്‌കറ്റിലെ കിംസ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ക്യാപ്റ്റന്‍ രാജു

Leave a Reply

Your email address will not be published. Required fields are marked *