കണ്ണൂരിൽ എക്‌സിക്യൂട്ടിവ് ട്രെയിനിൽ വൻ തീപിടിത്തം; എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ, അട്ടിമറി ?

റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.

ട്രെയിൻ കത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ഒരാൾ ക്യാനുമായി കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശേഷമാണ് ട്രെയിനിൽ നിന്നും തീ ഉയർന്നത്. നിർത്തിയിട്ടിരുന്ന വണ്ടിയായതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനിടയില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *