കോഴിക്കോട്ട് ട്രെയിനിന് തീവെക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട്∙ വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിൽ തീവയ്പു ശ്രമം. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ(20) പിടികൂടിയതായി റെയിൽവേ പൊലീസ് അറിയിച്ചു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *