ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലേക്കുള്ള മടങ്ങി വരവിന്റെ ഭാഗമായി വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോണ്‍ഗ്രസ്സ് എം.പി ടി സുബ്ബരാമി റെഡ്ഡിയുമായും മുന്‍ കേന്ദ്രമന്ത്രി പള്ളം രാജുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകാതെ അദ്ദേഹം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ടിരുന്നത്.

പള്ളം രാജുവുമായുള്ള കൂടിക്കാഴ്ചയില്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിലാകും പാര്‍ട്ടിയില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *