85-കാരിയായ ഭര്‍തൃമാതാവിനെ മരുമകൾ വെട്ടിക്കൊന്നു

മൂവാറ്റുപുഴ: മേക്കടമ്പില്‍ ഭര്‍തൃമാതാവിനെ 55-കാരി വെട്ടിക്കൊന്നു. അമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നിലന്താനത്ത് പരേതനായ പതാരിയുടെ ഭാര്യ അമ്മിണി(85)യെയാണ് മരുമകളായ പങ്കജം കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

പങ്കജം വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. അമ്മിണിയെ കൊലപ്പെടുത്തിയശേഷം ഞായറാഴ്ച രാത്രി പത്തരയോടെ പങ്കജം സമീപത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തലയിലും കഴുത്തിലും വെട്ടേറ്റനിലയിലായിരുന്നു അമ്മിണിയുടെ മൃതദേഹം. സംഭവത്തില്‍ പങ്കജത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *