ന്യൂഡല്‍ഹി: പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളും സ്വര്‍ണ വിലയെ ബാധിച്ചു. പവന് 22,480 രൂപയാണ് കേരളത്തില്‍ വ്യാപാരം പുരോഗമിക്കുന്നു. 2810 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ 28ന് 22760 രൂപയായിരുന്നു പവന്റെ വില. ജൂണ്‍ മാസത്തെ താഴ്ന്ന നിലവാരമാണിത്. പത്ത് ഗ്രാം സ്വര്‍ണത്തിന് 31,480 രൂപയാണ് ബുള്ള്യന്‍ മാര്‍ക്കറ്റിലെ വില. 170 രൂപയുടെ കുറവാണുണ്ടായത്. രൂപയുടെ മൂല്യം റെക്കോഡ് ഇടിവില്‍ നിന്ന് തിരിച്ചുകയറിയതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *