പാലക്കാട്: പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തരൂർ സ്വദേശി അജിത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അച്ഛൻ സ്വാമിനാഥനെ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള അജിത്ത് വിവരം അറിഞ്ഞ് ഇന്ന് രാവിലെ തരൂരിലെ വീട്ടിൽ എത്തി. വിവരം അറിഞ്ഞതിനെ തുടർന്ന് അജിത്ത് മനോവിഷമത്തിലായിരുന്നു. രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ പാലക്കാട് കഞ്ചിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായിരുന്നു. കൊട്ടാമുട്ടി സ്വദേശി കുമാറാണ് അറസ്റ്റിലായത്. വാളയാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് പീഡനവിവരം പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുമാർ അറസ്റ്റിലായത്. ഇയാളെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *