ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കള്ളപ്പണത്തെ മുന്‍നിര്‍ത്തി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിവാദ വ്യവസായി വിജയ് മല്യ. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ബിജെപി രംഗത്ത്. ‘വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യമെന്നാണ്’ ബിജെപി വക്താവ് അനില്‍ ബാലുനി വിമര്‍ശിച്ചത്.

കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് മല്യയെന്നും, അതിപ്പോള്‍ പരസ്യമായി എന്നു മാത്രം, കോണ്‍ഗ്രസ് ഭരണകാലത്താണ് ബാങ്കുകളില്‍ നിന്ന് മല്യയ്ക്ക് പണം ലഭിച്ചതെന്നും അനില്‍ ബാലുനി ആരോപിച്ചു.

നേരത്തെ, മോദിക്കെതിരെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ‘2014ല്‍ നരേന്ദ്ര മോദി പറഞ്ഞു സ്വിസ് ബാങ്കിലുള്ള മുഴുവന്‍ കള്ളപ്പണവും തിരിച്ചു കൊണ്ടു വരുമെന്നും ഇന്ത്യയിലെ എല്ലാവരുടെയും അക്കൗണ്ടില്‍ 15ലക്ഷം രൂപ വീതം നല്‍കുമെന്നും. 2016ല്‍ മോദി പറഞ്ഞു നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തെ മുഴുവന്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന്. 2018ല്‍ മോദി പറയുന്നു സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ സമ്പാദ്യത്തില്‍ 50 ശതമാനം വളര്‍ച്ചയെന്ന്. മാത്രവുമല്ല കള്ളപ്പണമൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ ഇല്ലെന്നും’ രാഹുലിന്റെ ഈ ട്വീറ്റ് വിജയ് മല്യ റീട്വീറ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *